ഹാർദ്ദിക്ക് പാണ്ഡ്യക്ക് അടുത്ത മത്സരത്തിൽ വിശ്രമം നൽകിയേക്കും

ലോകകപ്പിൽ നെതർലന്റ്സിന് എതിരായ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ഹാർദ്ദിക്കിന് വിശ്രമം നൽകാൻ സാധ്യത. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ കളിക്കുമ്പോൾ ഹാർദ്ദിക്ക് ക്രാമ്പ്സ് കാരണം കഷ്ടപ്പെടുന്നുണ്ടായിരുന്നു. നെതർലന്റ്സിന് എതിരെ ഹാർദ്ദികിന് വിശ്രമം നൽകി താരത്തിന്റെ ഫിറ്റ്നസിനെ സഹായിക്കാൻ ആണ് ഇന്ത്യ ശ്രമിക്കുന്നത്. ആദ്യ മത്സരത്തിൽ അക്സർ പട്ടേൽ ഫോമിൽ അല്ലാത്തതിനാൽ നാല് ഓവറുൻ ഹാർദ്ദിക് എറിയേണ്ടി വന്നിരുന്നു.

ഹാർദ്ദിക്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ ശക്തമായ ലൈനപ്പ് അണിനിരത്തേണ്ടത് കൊണ്ട് തന്നെ നെതർലന്റ്സിന് എതിരെ ഇന്ത്യ ചില പരീക്ഷണങ്ങൾ നടത്തും. അകസർ പട്ടേലിനെ മാറ്റി ഇന്ത്യ ചാഹലിനെ കളിപ്പിക്കാനും സാധ്യത കാണുന്നുണ്ട്. ആദ്യ മത്സരത്തിൽ അക്സർ പട്ടേൽ ഏറെ റൺസ് വഴങ്ങിയിരുന്നു‌