വരാനെക്ക് ലോകകപ്പ് നഷ്ടമാവില്ല

ഫ്രഞ്ച് സെന്റർ ബാക്ക് വരാനെയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല. താരത്തിനേറ്റ പരിക്ക് നേരത്തെ കരുതിയത് പോലെ സാരമുള്ളതല്ല എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ചെൽസിക്ക് എതിരായ മത്സരത്തിനിടയിൽ ആയിരുന്നു വരാനെക്ക് പരിക്കേറ്റത്. ലോകകപ്പ് നഷ്ടപ്പെടും എന്ന് ഓർത്ത് കരഞ്ഞു കൊണ്ടായിരുന്നു വരാനെ അന്ന് കളം വിട്ടത്. എന്നാൽ വരാനെക്ക് ലോകകപ്പിന്റെ ഭാഗമാകാൻ ആകും എന്നാണ് പുതിയ മെഡിക്കൽ റിപ്പോർട്ട്.

20221025 120526

നാല് ആഴ്ച കൊണ്ട് വരാനെക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ ആകും. ലോകകപ്പിലെ ആദ്യ മത്സരം വരാനെക്ക് നഷ്ടമായേക്കും. എന്നാൽ അതിനു ശേഷമുള്ള മത്സരങ്ങളിൽ വരാനെ ടീമിനൊപ്പം ഉണ്ടാകും. ഫ്രാൻസ് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ ആണ് നേരിടേണ്ടത്. അത് കഴിഞ്ഞു ഡെന്മാർക്കിനെതിരായ മത്സരത്തിലേക്ക് താരം ഫ്രാൻസ് ടീമിൽ എത്തും. ഫ്രാൻസിന് ആശ്വാസ വാർത്ത ആണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ലോകകപ്പ് കഴിഞ്ഞാൽ മാത്രമേ വരാനെയെ ലഭിക്കുകയുള്ളൂ.