ഹനുമ വിഹാരിയുടെ ചുമലിലേറി ഇന്ത്യ കുതിയ്ക്കുന്നു

- Advertisement -

സബീന പാര്‍ക്കിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ കരുത്തുറ്റ സ്കോറിലേക്ക് നീങ്ങുന്നു. രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന മികച്ച സ്കോറാണ് നേടിയിട്ടുള്ളത്. 84 റണ്‍സ് നേടി ഹനുമ വിഹാരിയാണ് ഇന്ത്യയുടെ ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുന്നത്. ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് നേടി വിന്‍ഡീസിന് ആശ്വാസമായി മാറിയിട്ടുണ്ട്. ഹനുമ വിഹാരിയെ പുറത്താക്കി തന്റെ അഞ്ചാം വിക്കറ്റ് താരം നേടിയെങ്കിലും റിവ്യൂവിലൂടെ വിഹാരി അതിനെ അതിജീവിച്ചു. 11 റണ്‍സ് നേടി ഇഷാന്ത് ശര്‍മ്മയാണ് വിഹാരിയ്ക്ക് കൂട്ടായി ക്രീസിലുള്ളത്.

ഇന്ന് ഋഷഭ് പന്ത്(27), രവീന്ദ്ര ജഡേജ(16) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജഡേജയെ കോണ്‍വാല്‍ പുറത്താക്കിയപ്പോള്‍ പന്തിനെ മടക്കിയത് ഹോള്‍ഡറായിരുന്നു.

Advertisement