കുതിപ്പ് തുടർന്ന് ലെസ്റ്റർ, ബോൺമൗത്തിനെയും മറികടന്നു

- Advertisement -

പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ലെസ്റ്റർ സിറ്റി. ബോൺമൗത്തിനെ സ്വന്തം മൈതാനത്ത് 3-1 ന് മറികടന്നാണ് ലെസ്റ്റർ രണ്ടാം ജയം സ്വന്തമാക്കിയത്. ജാമി വാർഡിയുടെ ഇരട്ട ഗോളുകളാണ് ലെസ്റ്ററിന് ജയം ഒരുക്കിയത്. ടീലമാൻസ് ആണ് ലെസ്റ്ററിന് മറ്റൊരു ഗോൾ നൽകിയത്.

12 ആം മിനുട്ടിൽ ജാമി വാർഡി ബോക്സിന് പുറത്ത് നിന്ന് നേടിയ മനോഹര ഫിനിഷിൽ ലെസ്റ്ററാണ് മത്സരത്തിൽ ആശയ ലീഡ് നേടിയത്. പക്ഷെ 3 മിനിട്ടുകൾക്ക് ശേഷം കാലം വിത്സന്റെ ഗോളിൽ ബോൺമൗത് സ്കോർ 1-1 ആക്കി. പക്ഷെ 41 ആം മിനുട്ടിൽ വാർഡി ഒരുക്കിയ അവസരത്തിൽ നിന്ന് ടീലമാൻസ് ലെസ്റ്ററിന്റെ ലീഡ് തിരികെ പിടിച്ചു.

രണ്ടാം പകുതിയിൽ ഐബ്, സോളങ്കി എന്നിവരെ ബോൺമൗത് ഇറകിയെങ്കിലും ഗോൾ നേടാനായില്ല. 73 ആം മിനുട്ടിൽ ടീലമാൻസിന്റെ അസിസ്റ്റിൽ മികച്ച ഫിനിഷിൽ വാർഡി വീണ്ടും ഗോൾ നേടിയതോടെ ലെസ്റ്റർ ജയം ഉറപ്പാക്കി.

Advertisement