ഫോം തുടർന്ന് ഹാമേഴ്‌സ്, നോർവിച്ചിനെതിരെ മികച്ച ജയം

- Advertisement -

പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം മികച്ച ഫോം തുടരുന്നു. ലീഗിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് പല്ലെഗ്രിനിയുടെ ടീം ജയിച്ചു കയറിയത്. ജയത്തോടെ ലീഗിൽ 7 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് വെസ്റ്റ് ഹാം.

ഇരു പാദങ്ങളിലുമായി നേടിയ ഓരോ ഗോളുകളാണ് വെസ്റ്റ് ഹാമിന് ജയം ഒരുക്കിയത്. ആദ്യ പകുതിയിൽ പുത്തൻ സ്‌ട്രൈക്കർ ഹാലർ നേടിയ ഗോളിനാണ് വെസ്റ്റ് ഹാം ലീഡ് നേടിയത്. ആർതർ മുസാകുവാണ് ഗോളിന് വഴി ഒരുക്കിയത്. രണ്ടാം പകുതിയിൽ 56 ആം മിനുട്ടിൽ യാർമോലങ്കോ ഗോൾ നേടിയതോടെ ഹമ്മേഴ്‌സ് മത്സരത്തിൽ പിടി മുറുക്കി. നോർവിച് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാതെയാണ് കീഴടങ്ങിയത്. ഇന്നത്തെ തോൽവിയോടെ 19 ആം സ്ഥാനത്താണ് നോർവിച്.

Advertisement