ഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍

ടി20 ബ്ലാസ്റ്റിന് ഷഹീന്‍ അഫ്രീദിയെ സ്വന്തമാക്കി ഹാംഷയര്‍. അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണ്ണമെന്റിലുടനീളം താരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇംഗ്ലണ്ടിലെ ആരാധകരുടെ മുന്നില്‍ കളിക്കുക എന്നത് താന്‍ എന്നും ആസ്വദിച്ചിട്ടുള്ള കാര്യമാണെന്നും ഷഹീന്‍ അഫ്രീദി അഭിപ്രായപ്പെട്ടു. തന്റെ കന്നി അനുഭവത്തിനായി താന്‍ ഉറ്റുനോക്കുകയാണെന്നും താരം പറഞ്ഞു.

ഷഹീന്‍ അഫ്രീദിയുടെ വരവ് തന്റെ ടീമിന്റെ ബൗളിംഗ് യൂണിറ്റിനെ ശക്തിപ്പെടുത്തുമെന്ന് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ ഗൈല്‍സ് വൈറ്റ് പറഞ്ഞു. ലോക ക്രിക്കറ്റിലെ ഉദിച്ചുയരുന്ന പ്രതിഭയാണ് താരമെന്നും ഗൈല്‍സ് അഭിപ്രായപ്പെട്ടു പാക്കിസ്ഥാനായി ആറ് ടെസ്റ്റ, 19 ഏകദിനം, 10 ടി20 മത്സരങ്ങളില്‍ നിന്നായി 73 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.

Previous articleവെസ്റ്റ് ഇൻഡീസിനെ ആഞ്ഞടിച്ചും എറിഞ്ഞൊതുക്കിയും വമ്പൻ ജയവുമായി ഇന്ത്യ
Next articleപാക്കിസ്ഥാനിലേക്ക് എത്തുന്ന എംസിസി സ്ക്വാഡിനെ കുമാര്‍ സംഗക്കാര നയിക്കും