അർദ്ധ സെഞ്ചുറികളോടെ കോഹ്‌ലിയും അഗർവാളും, ബേധപെട്ട സ്കോർ നേടി ഇന്ത്യ

വെസ്റ്റിനീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ ബേധപെട്ട നിലയിൽ. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എടുത്തിട്ടുണ്ട്. 42 റൺസുമായി ഹനുമ വിഹാരിയും 27 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ.

76 റൺസ് എടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും 55 റൺസ് എടുത്ത മായങ്ക് അഗർവാളിന്റെയും പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 264ൽ എത്തിച്ചത്. കെ.ൽ രാഹുലും പൂജാരയും പെട്ടെന്ന് പുറത്തായെങ്കിലും 24 റൺസ് എടുത്ത രഹാനെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി.

വെസ്റ്റിൻഡീസ് നിരയിൽ ജേസൺ ഹോൾഡർ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ കോൺവാളും കീമാർ റോച്ചും ഓരോ വിക്കറ്റും വീഴ്ത്തി.

Previous articleപ്രമുഖരില്ലാതെ ഇറങ്ങിയിട്ടും ജയത്തോടെ പി.എസ്.ജി ലീഗിൽ ഒന്നാമത്
Next articleകില്ലിനിക്ക് ഗുരുതര പരിക്ക്, യുവന്റസിന് കനത്ത തിരിച്ചടി