കില്ലിനിക്ക് ഗുരുതര പരിക്ക്, യുവന്റസിന് കനത്ത തിരിച്ചടി

സീരി എ കിരീടം നിലനിർത്താൻ ശ്രമിക്കുന്ന യുവന്റസിന് സീസൺ തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടി. ക്യാപ്റ്റൻ കില്ലിനി ACL ഇഞ്ചുറി പരിക്കേറ്റ് പുറത്തായതാണ് അവർക്ക് വിനയായത്. താരത്തിന് ഏറ്റവും ചുരുങ്ങിയത് 6 മാസമെങ്കിലും പുരത്തിരിക്കേണ്ടി വരും.

ടീമിലെ ഏറ്റവും സീനിയർ താരം എന്നതിൽ ഉപരി ടീമിനെ നയിച്ച പോരാളിയാണ് യുവന്റസിന് ക്യാപ്റ്റൻ കില്ലിനി. താരം വരും ദിവസങ്ങളിൽ ശസ്ത്രക്രിയക്ക് വിധേയനായേക്കും. ഇന്ന് പരിശീലനത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. 35 വയസുകാരനായ താരത്തിന് ഇനി ഈ സീസണിൽ കളിക്കാനാകുമോ എന്ന കാര്യവും ഇതോടെ സംശയത്തിലാണ്. 2005 മുതൽ യുവന്റസ് പ്രതിരോധത്തിൽ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമാണ് കില്ലിനി

Previous articleഅർദ്ധ സെഞ്ചുറികളോടെ കോഹ്‌ലിയും അഗർവാളും, ബേധപെട്ട സ്കോർ നേടി ഇന്ത്യ
Next articleസൗത്ത് ആഫ്രിക്ക എ ടീമിനെതിരെയുള്ള അവസാന രണ്ട് ഏകദിനത്തിന് ശിഖർ ധവാൻ ടീമിൽ