ഹൈദര്‍ അലിയ്ക്ക് ടി20 അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം, ഫോം തുടര്‍ന്ന് മുഹമ്മദ് ഹഫീസ്

- Advertisement -

ഇംഗ്ലണ്ടിനെതിരെ വീണ്ടുമൊരു മികച്ച ബാറ്റിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. അരങ്ങേറ്റക്കാരന്‍ ഹൈദര്‍അലിയും മുഹമ്മദ് ഹഫീസും നേടിയ അര്‍ദ്ധ ശതകങ്ങളാണ് പാക്കിസ്ഥാന് മികച്ച സ്കോര്‍ നല്‍കിയത്.

ഫകര്‍ സമനെ രണ്ടാം ഓവറില്‍ നഷ്ടപ്പെടുകയും 4.2 ഓവറില്‍ ബാബര്‍ അസമിനെയും നഷ്ടമായി 32/2 എന്ന നിലയില്‍ നിന്നാണ് പാക്കിസ്ഥാന്‍ മികച്ച റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹൈദര്‍ അലി-മുഹമ്മദ് ഹഫീസ് കൂട്ടുകെട്ട് നേടിയ 100 റണ്‍സാണ് പാക്കിസ്ഥാനെ വലിയ സ്കോറിലേക്ക് നയിച്ചത്.

33 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ ഹൈദര്‍ അലിയെ ക്രിസ് ജോര്‍ദ്ദന്‍ ആണ് പുറത്താക്കിയത്. ഹൈദര്‍ പുറത്തായ ശേഷവും ഹഫീസ് അടിച്ച് തകര്‍ത്തപ്പോള്‍ 52 പന്തില്‍ നിന്ന് പുറത്താകാതെ 86 റണ്‍സാണ് ഹഫീസ് നേടിയത്. 15 റണ്‍സ് നേടിയ ഷദബ് ഖാനെയും ക്രിസ് ജോര്‍ദ്ദന്‍ തന്നെയാണ് പുറത്താക്കിയത്.

Advertisement