മെസ്സിയെ വാങ്ങില്ല എന്ന് ഇന്റർ മിലാൻ

- Advertisement -

മെസ്സിയെ ഇന്റർ മിലാൻ വാങ്ങും എന്ന അഭ്യൂഹങ്ങൾ തള്ളി ഇന്റർ മിലാൻ സ്പോർടിംഗ് ഡയറക്ടർ പിയേറോ ഒസിലിയോ രംഗത്ത്. ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ ഇന്റർ മിലാൻ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെയുള്ള ഒരിക്കലും നടക്കാത്ത അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്ന ആരാണെന്ന് അറിയില്ല എന്നും ഒസിലിയോ പറഞ്ഞു. മെസ്സിയെ സൈൻ ചെയ്യുന്നത് ഇന്റർ സ്വപ്നം പോലും കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പി എസ് ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ഒപ്പം ഇന്റർ മിലാനും മെസ്സിക്ക് വേണ്ടി ശ്രമിക്കുന്നു എന്നായിരുന്നു അഭ്യൂഹങ്ങൾ.

എന്നാൽ ബാഴ്സലോണയുടെ തന്നെ താരമായ ആർറ്റുറോ വിദാലിനു വേണ്ടി ഇന്റർ മിലാൻ ശ്രമിക്കുന്നുണ്ട് എന്ന് സ്പോർടിംഗ് ഡയറക്ടർ പറഞ്ഞു. ടീം ഏറെ പ്രതീക്ഷയോടെ നോക്കുന്ന താരമാണ് വിദാൽ എന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണ ഇതുവരെ ലൗട്ടാരോ മാർട്ടിനെസ്നു വേണ്ടി ഓഫർ ഒന്നും തന്നിട്ടില്ല എന്നും റിലീസ് ക്ലോസിന്റെ സമയം കഴിഞ്ഞാൽ പിന്നെ മാർട്ടിനെസിനെ വിൽക്കില്ല എന്നും ഇന്റർ മിലാൻ അറിയിച്ചു.

Advertisement