സൂപ്പര്‍ ബൗളര്‍മാര്‍ തിരികെ എത്തുമെന്ന് ഉറപ്പ്

ദക്ഷിണാഫ്രിക്കയുടെ പരിക്കേറ്റ് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍മാരായ കാഗിസോ റബാഡയും ഡെയില്‍ സ്റ്റെയിനും ലോകകപ്പിനു മടങ്ങിയെത്തുമെന്ന് പൂര്‍ണ്ണ വിശ്വാസമാണെന്ന് അറിയി്ചച് കോച്ച് ഓട്ടിസ് ഗിബ്സണ്‍. ഇരു താരങ്ങളും ശരിയായ ദിശയിലാണ് പുരോഗിമിക്കുന്നതെന്നും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിനു മുമ്പ് താരങ്ങള്‍ രണ്ട് പേരും പരിപൂര്‍ണ്ണമായി തിരികെ എത്തുവാന്‍ തയ്യാറായിരിക്കുമെന്നും ഗിബ്സണ്‍ പറഞ്ഞു.

ഐപിഎലിനിടെയാണ് ഇരു താരങ്ങള്‍ക്കും പരിക്കേറ്റത്. കാഗിസോ റബാഡ 12 മത്സരങ്ങള്‍ ഡല്‍ഹിയ്ക്ക് വേണ്ടി കളിച്ച് ബഹുഭൂരിഭാഗം സമയവും പര്‍പ്പിള്‍ ക്യാപ് ഉടമയായെങ്കിലും പരിക്കേറ്റതിനെത്തുടര്‍ന്ന് ഇമ്രാന്‍ താഹിര്‍ നേട്ടം സ്വന്തമാക്കുന്നത് വീക്ഷിക്കേണ്ടി വരികയായിരുന്നു. അതേ സമയം ഡെയില്‍ സ്റ്റെയിന്‍ ആര്‍സിബിയ്ക്ക് വേണ്ടി കളിയ്ക്കാനെത്തി കുറച്ച് മത്സരം കളിയ്ക്കുന്നതിനിടയില്‍ പരിക്കേറ്റ് മടങ്ങുകയായിരുന്നു.