സൗഹൃദ മത്സരം കളിച്ച് പണി വാങ്ങിച്ച് ലോഫ്റ്റസ് ചീക്, യൂറോപ്പ ഫൈനൽ നഷ്ടമായേക്കും

ചെൽസിക്ക് യൂറോപ്പ ലീഗ ഫൈനലിന് മുന്നെ ഒരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ചെൽസിയുടെ മധ്യനിര താരം ലോഫ്റ്റസ് ചീകിനേറ്റ പരിക്കാണ് പ്രശ്നം. കഴിഞ്ഞ ദിവസം അമേരിക്കയിൽ ചെൽസി കളിച്ച ചാരിറ്റി മത്സരത്തിലാണ് ലോഫ്റ്റസ് ചീകിന് പരിക്കേറ്റത്. മത്സരത്തിനിടെ ആങ്കിളിന് പരിക്കേറ്റ ലോഫറ്റ്സ് ചീകിനെ യൂറോപ്പ ലീഗ് ഫൈനൽ നഷ്ടമായേക്കാം.

ഈ മാസമവസാനം ആഴ്സണലുമായാണ് ചെൽസി യൂറോപ്പാ ലീഗ് ഫൈനൽ കളിക്കേണ്ടത്. ഫ്രാംക്ഫുടിനെതിരായ സെമിയിൽ ചെൽസിക്കായി ഗോൾ നേടിയ താരമാണ് ലോഫ്റ്റസ് ചീക്. ചെൽസിയുടെ അവസാന 15 മത്സരങ്ങളിൽ 9 ഗോളുകളുടെ ഭാഗവുമായിട്ടുണ്ട് ലോഫ്റ്റസ് ചീക്. താരം തിരിച്ചെത്തും എന്നാണ് ചെൽസ് പ്രതീക്ഷിക്കുന്നത്. നേരത്തെ അമേരിക്കയിൽ സൗഹൃദ മത്സരം കളിക്കുന്നതിൽ ചെൽസി കോച്ച് സാരി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.