മോശം ഫോമെങ്കിലും ജീത്ത് റാവലിന് പിന്തുണ നല്‍കി കോച്ച് ഗാരി സ്റ്റെഡ്

- Advertisement -

മോശം ഫോമിലൂടെ കടന്ന് പോകുന്ന ന്യൂസിലാണ്ട് ഓപ്പണര്‍ ജീത്ത് റാവലിന് പിന്തുണയുമായി ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ഓസ്ട്രേലിയയ്ക്കെതിരെ ടോം ലാഥമിനൊപ്പം ഓപ്പണ്‍ ചെയ്യുക റാവല്‍ തന്നെയായിരിക്കുമെന്ന് ഗാരി സ്റ്റെഡ് അറിയിക്കുകയായിരുന്നു. പെര്‍ത്തില്‍ അടുത്ത ആഴ്ചയാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ബംഗ്ലാദേശിനെതിരെ 9 മാസങ്ങള്‍ക്ക് മുമ്പ് തന്റെ കന്നി ടെസ്റ്റ് ശതകം നേടിയ റാവല്‍ പിന്നീട് ആ ഫോമിലേക്ക് എത്തിയിട്ടില്ല.

ഓസ്ട്രേലിയന്‍ പേസര്‍മാര്‍ക്കെതിരെ റാവലിന് പകരം മറ്റാരെയെങ്കിലും ന്യൂസിലാണ്ട് പരിഗണിക്കണമെന്ന് മുറവിളി ഉയരുന്നതിനിടെയാണ് താരത്തിന് പിന്തുണയുമായി സ്റ്റെഡ് എത്തുന്നത്.

ഇംഗ്ലണ്ടിനെതിരെ താരത്തിന് ആത്മവിശ്വാസക്കുറവുണ്ടായിരുന്നെങ്കിലും കുറഞ്ഞത് ഒരു സെഷനിലെങ്കിലും താരം ക്രീസില്‍ നിലയുറപ്പിക്കുവാന്‍ കഴിവും മനശക്തിയുമുള്ളയാളാണെന്ന് റാവലിനെക്കുറിച്ച് സ്റ്റെഡ് അഭിപ്രായപ്പെട്ടു.

Advertisement