ഗോളില്‍ ഒന്നാം ദിവസം ഇനി കളിയില്ല, വില്ലനായത് മഴ

ഒന്നാം ദിവസം രണ്ടാം സെഷന് ശേഷം കാര്യമായി കളി നടക്കാതെ ഗോള്‍ ടെസ്റ്റ്. 86 റണ്‍സ് നേടിയ റോസ് ടെയിലറിന്റെ ബലത്തില്‍ ന്യൂസിലാണ്ട് 203/5 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഓപ്പണര്‍മാര്‍ നല്‍കിയ കരുതലോടെയുള്ള തുടക്കത്തിന് ശേഷം ലഞ്ചിന് തൊട്ട് മുമ്പ് മൂന്ന് വിക്കറ്റ് വീണ് തകര്‍ന്ന ന്യൂസിലാണ്ടിനെ റോസ് ടെയിലറും ഹെന്‍റി നിക്കോളസും ചേര്‍ന്ന് 100 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും ചായയ്ക്ക് തൊട്ടുമുമ്പ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അകില ധനന്‍ജയ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചതോടെ ന്യൂസിലാണ്ട് വലിയ പ്രതിരോധത്തിലായി.

ഹെന്‍റി നിക്കോളസ് 42 റണ്‍സ് നേടിയപ്പോള്‍ ജീത്ത് റാവല്‍ 33 റണ്‍സും ടോം ലാഥം 30 റണ്‍സുമാണ് നേടിയത്. ഒന്നാം ദിവസം വെറും 68 ഓവര്‍ മാത്രമാണ് കളി നടന്നത്.

Previous articleഅൾജീരിയൻ ഫുൾബാക്കിനെ സ്വന്തമാക്കി ഗ്ലാഡ്ബാച്
Next articleകൂട്ടുകെട്ടിൽ പുതിയ റെക്കോർഡ് ഇടാൻ രോഹിതും കോഹ്ലിയും