കൂട്ടുകെട്ടിൽ പുതിയ റെക്കോർഡ് ഇടാൻ രോഹിതും കോഹ്ലിയും

Photo:Twitter/@BCCI
- Advertisement -

ഇന്ന് വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ ഒരു റെക്കോർഡ് കുറിക്കാൻ രോഹിതും കോഹ്ലിക്കും കഴിയും. ഇന്ന് 27 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയാൽ വെസ്റ്റിൻഡീസിനെതുരെ ഇരുവരും 1000 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കും. ക്രിക്കറ്റ് ചരിത്രത്തിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ 1000 കൂട്ടുകെട്ട് ആകും ഇത്.

ഇന്ന് 26 റൺസ് എടുത്താൽ രോഹിത് ശർമ്മയ്ക്ക് ഏകദിന റൺസിൽ യുവരാജ് സിംഗിനെ മറികടക്കുകയും ചെയ്യാം. 8701 റൺസ് ആണ് ഏകദിനത്തിൽ യുവരാജിനുള്ളത്. രോഹിത ശർമ്മയ്ക്ക് 8676 റൺസ് ആണ് ഇപ്പോൾ ഉള്ളത്. യുവരാജിനെ മറികടന്നാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ഇന്ത്യൻ താരങ്ങളിൽ ഏഴാം സ്ഥാനത്തേക്ക് രോഹിത് എത്തും.

Advertisement