സച്ചിന്റെയും ഗാംഗുലിയുടെയും റെക്കോർഡ് മറികടന്ന് കോഹ്‌ലിയും രഹാനെയും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ സൗരവ് ഗാംഗുലിയുടെയും സച്ചിന്റെയും റെക്കോർഡ് മറികടന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും അജിങ്കെ രഹാനെയും. വെസ്റ്റിന്ഡീസിനെതിരായ നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചിരുന്നു. നാലാം വിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ സച്ചിന്റെയും ഗാംഗുലിയുടെയും റെക്കോർഡാണ് ഇന്നലെ രഹാനെയും കോഹ്‌ലിയും മറികടന്നത്.

ഇരുവരും നാലാം വിക്കറ്റിൽ ഇതുവരെ 8 സെഞ്ചുറി കൂട്ടുകെട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ 7 സെഞ്ചുറി കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ സച്ചിൻ – ഗാംഗുലി കൂട്ടുകെട്ടിന്റെ റെക്കോർഡാണ് ഇവർ മറികടന്നത്. നിലവിൽ അപരാജിതരായി ഇരു കൂട്ടരും 104 റൺസിന്റെ പാർട്ണർഷിപ് പടുത്തുയർത്തിയിട്ടുണ്ട്. എന്നാൽ നാലാം വിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ സച്ചിനും ഗാംഗുലിയും തന്നെയാണ് മുൻപിൽ. സച്ചിൻ- ഗാംഗുലി സഖ്യം 2695 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്.  2439 റൺസാണ് കോഹ്‌ലി-രഹനെ സഖ്യം നേടിയത്.

ഒരു ഘട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിടുന്ന സമയത്താണ് രഹാനെ – കോഹ്‌ലി സഖ്യം ഇന്ത്യയെ 3 വിക്കറ്റിന് 185 എന്ന മികച്ച സ്‌കോറിൽ എത്തിച്ചത്.