അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗം, കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് ടീം ഇന്ത്യ

- Advertisement -

ബിസിസിയുടെ മുന്‍ വൈസ് പ്രസിഡന്റും ഇന്ത്യയുടെ മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗത്തില്‍ അനുശോചനമായി ആന്റിഗ്വ ടെസ്റ്റില്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് ഇന്ത്യ. 66ാം വയസ്സിലാണ് ജെയ്റ്റ്‍ലിയുടെ വിയോഗം. കുറച്ച് നാളായി രോഗം അലട്ടിയിരുന്നു അദ്ദേഹത്തെ. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മുന്‍ അംഗമായിരുന്ന ജെയ്റ്റ്‍ലി ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസ്സിയേഷന്റെ പ്രസിഡന്റായി 13 കൊല്ലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇക്കാരണത്താലാണ് ഇന്ത്യന്‍ ടീം ജെയ്റ്റ്ലിയ്ക്ക് ആദരം അര്‍പ്പിക്കുന്നതിനായി കറുത്ത ആം ബാന്‍ഡ് ധരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement