മുന്‍ ഇംഗ്ലണ്ട് പേസര്‍ മൈക്ക് ഹെന്‍ഡ്രിക് നിര്യാതനായി

Mikehendrick

ഇംഗ്ലണ്ട് മുന്‍ പേസര്‍ മൈക്ക് ഹെന്‍ഡ്രിക് നിര്യാതനായി. 72ാം വയസ്സിലാണ് അദ്ദേഹത്തിന്റെ അന്ത്യം. ഡര്‍ബിഷയറിനും നോട്ടിംഗാംഷയറിനും വേണ്ടി കളിച്ചിട്ടുള്ള മൈക്ക് 1974ൽ ഇന്ത്യയ്ക്കെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.

1981 വരെ 30 ടെസ്റ്റുകളിൽ കളിച്ച താരം 87 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മൂന്ന് ആഷസ് പരമ്പര വിജയങ്ങളുടെ ഭാഗമായിരുന്ന മൈക്ക് 22 ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ട്. ഇതിൽ 1979 ലോകകപ്പ് ഫൈനലും ഉള്‍പ്പെടുന്നു.

1979 ലോകകപ്പിൽ ഏറ്റവും അധികം വിക്കറ്റ് നേടിയതും മൈക്ക് ഹെന്‍ഡ്രിക് ആയിരുന്നു. 1982ൽ ദക്ഷിണാഫ്രിക്കയിലേക്ക് ടൂര്‍ നടത്തിയ റിബല്‍ സംഘത്തിൽ അംഗമായിരുന്ന താരത്തെ മൂന്ന് വര്‍ഷത്തേക്ക് ഇംഗ്ലണ്ട് വിലക്കിയതോടെ താരത്തിന്റെ ഇംഗ്ലണ്ട് കരിയര്‍ അവസാനിക്കുകയായിരുന്നു.

Previous articleബൈര്‍സ്റ്റോ വെടിക്കെട്ട്, വെല്‍ഷ് ഫയറിന് വിജയം
Next articleപ്രീ സീസൺ മത്സരത്തിൽ ചെൽസിക്ക് ജയം