പ്രീ സീസൺ മത്സരത്തിൽ ചെൽസിക്ക് ജയം

Chelsea Bournmouth Borja Goal Pre Season

പ്രീ സീസൺ മത്സരത്തിൽ ബൗൺമൗത്തിനെതിരെ ചെൽസിക്ക് ജയം. ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബൗൺമൗത്തിനെതിരെ ചെൽസിയുടെ ജയം.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ജാക്ക് സ്റ്റേസിയുടെ ക്രോസിൽ നിന്ന് മാർകോണ്ടസ് ആണ് ബൗൺമൗത്തിന്റെ ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ യുവ താരങ്ങളായ അർമാൻഡോ ബോർജ, ഉഗ്‌ബോ എന്നിവർ ചെൽസിക്ക് വേണ്ടി ഗോളുകൾ നേടി.

സീസണിൽ ചെൽസിയുടെ രണ്ടാമത്തെ പ്രീ സീസൺ മത്സരമായിരുന്നു ഇത്. നേരത്തെ പീറ്റർബോറോക്കെതിരായ മത്സരത്തിൽ 6-1ന് ചെൽസി ജയം സ്വന്തമാക്കിയിരുന്നു.

Previous articleമുന്‍ ഇംഗ്ലണ്ട് പേസര്‍ മൈക്ക് ഹെന്‍ഡ്രിക് നിര്യാതനായി
Next articleസിന്ധുവിന് പ്രീക്വാര്‍ട്ടറിൽ എതിരാളിയായി എത്തുന്നത് ഡെന്മാര്‍ക്ക് താരം