പരമ്പരയിലെ അവസാന മത്സരം കളിക്കുവാന്‍ ദക്ഷിണാഫ്രിക്കയുടെ പ്രമുഖ താരങ്ങളില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുവെങ്കിലും നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ടീമിന് അഞ്ച് പ്രമുഖ താരങ്ങളുടെ സേവനം ലഭ്യമാകില്ല. ഈ താരങ്ങള്‍ ഐപിഎലിനായി ഇന്ത്യയിലേക്ക് യാത്രയാകും എന്നതിനാലാണ് ഇത്.

ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍ , കാഗിസോ റബാഡ, ലുംഗിസാനി ഗിഡി, ആന്‍റിച്ച് നോര്‍ക്കിയ എന്നിവരാണ് പാക്കിസ്ഥാന്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.

ബിസിസിഐയുമായുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ പ്രകാരം ഐപിഎല്‍ താരങ്ങളെ വിട്ട് നല്‍കുവാന്‍ ബോര്‍ഡും ബാധ്യസ്ഥരാണ്. അതിനാല്‍ തന്നെ ക്രിക്കറ്റ് ഫ്രറ്റേര്‍ണിറ്റിയില്‍ ഈ തീരുമാനത്തില്‍ അതൃപ്തിയില്ലെങ്കിലും ദക്ഷിണാഫ്രിക്കയില്‍ ഇവര്‍ ഇത്തരത്തില്‍ പിന്മാറുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.