മാർഷ്യലിന് പരിക്ക്, ഈ സീസണിൽ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് താരം ആന്റണി മാർഷ്യൽ ഇനി ഈ സീസണിൽ കളിക്കില്ല. മാർഷ്യലിന് മുട്ടിന് പരിക്കേറ്റതായി ക്ലബ് അറിയിച്ചു. ഫ്രാൻസിനു വേണ്ടി കളിക്കുമ്പോൾ ആയിരുന്നു മാർഷ്യലിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല എന്നാണ് ഫ്രഞ്ച് ടീം പറഞ്ഞത് എങ്കിലും അങ്ങനെ അല്ല കാര്യങ്ങൾ എന്നും പരിക്ക് ഗുരുതരമാണെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു.

മാർഷ്യൽ ദീർഘകാലം പുറത്തിരിക്കും. ഈ സീസൺ തന്നെ താരത്തിന് നഷ്ടമാകും എന്നും ഒലെ പറഞ്ഞു. മാർഷ്യലിന്റെ അഭാവത്തിൽ അറ്റാക്ക യുണൈറ്റഡ് താരങ്ങളുടെ എണ്ണം കുറയും. കവാനി കൂടുതൽ മത്സരങ്ങൾ സ്റ്റാർട്ട് ചെയ്യുന്നതും ഇനി കാണാൻ കയ്യും. ഈ സീസൺ മാർഷ്യലിന് അദ്ദേഹം മറക്കാൻ ഇഷ്ടപ്പ്ടുന്ന സീസണായി മാറിയിരിക്കുകയാണ്.