ഇന്ത്യയ്ക്കായി ടി20യിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കി ദീപക് ചഹാര്‍, ടി20യിലെ ഏറ്റവും മികച്ച ബൗളിംഗ് സ്പെല്‍

ടി20യില്‍ ഇന്ത്യയുടെ കന്നി ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന താരമായി ദീപക് ചഹാര്‍. ഇത് കൂടാതെ ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് സ്പെല്‍ കൂടിയാണ് ഇന്ന് ദീപക് ചഹാര്‍ പുറത്തെടുത്തത്. 2012ല്‍ അജന്ത മെന്‍ഡിസ് സിംബാബ്‍വേയ്ക്കെതിരെ 8 റണ്‍സ് വിട്ട് നല്‍കി 6 വിക്കറ്റ് നേടിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും മികച്ച ടി20 ബൗളിംഗ് സ്പെല്‍. ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് 16 റണ്‍സിന് വീഴ്ത്തിയ മെന്‍ഡിസിന്റെ തന്നെ 2011ലെ റെക്കോര്‍ഡാണ് 2012ല്‍ മെന്‍ഡിസ് മറികടന്നത്.

ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഹര്‍ഭജന്‍ സിംഗും ഇര്‍ഫാന്‍ പത്താനും ഹാട്രിക്ക് നേടിയിട്ടുള്ളപ്പോള്‍ ഏകദിനത്തില്‍ ചേതന്‍ ശര്‍മ്മ, കപില്‍ ദേവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് ഹാട്രിക്ക് നേടിയിട്ടുള്ളത്.

Previous articleഇന്ത്യയ്ക്ക് വിജയം ഒരുക്കി ദീപക് ചഹാറിന്റെ ഹാട്രിക്കടക്കുമുള്ള അവിസ്മരണീയ സ്പെല്ലും ശിവം ഡുബേയുടെ നിര്‍ണ്ണായക വിക്കറ്റുകളും
Next articleഗോളടി തുടർന്ന് മൊറാത്ത, അത്ലറ്റികോക്ക് ജയം