ഗോളടി തുടർന്ന് മൊറാത്ത, അത്ലറ്റികോക്ക് ജയം

സ്‌ട്രൈക്കർ ആൽവാരോ മൊറാത്ത ഫോം തുടർന്നപ്പോൾ ല ലീഗെയിൽ അത്ലറ്റികോ മാഡ്രിഡിന് ജയം. എസ്പാനിയോളിനെ 3-1 നാണ് അവർ മറികടന്നത്. ജയത്തോടെ 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അവർ.

തുടർച്ചയായി ആറാം മത്സരത്തിലും ഗോൾ നേടിയ മൊറാത്തയാണ് ഇന്നും കളിയിലെ താരമായത്. 38 ആം മിനുട്ടിൽ ദാർദരിലൂടെ എസ്പാനിയോൾ ലീഡ് നേടിയെങ്കികും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കൊറയ അത്ലറ്റിക്കോയുടെ സമനില ഗോൾ നേടി. ഈ ഗോളിന് അവസരം ഒരുക്കിയ മൊറാത്ത 58 ആം മിനുട്ടിൽ അത്ലറ്റികോക് ലീഡ് സമ്മാനിച്ചു. കളിയുടെ 91 ആം മിനുട്ടിൽ കൊക്കെയാണ് അത്ലറ്റിയുടെ മൂന്നാം ഗോൾ നേടിയത്.

Previous articleഇന്ത്യയ്ക്കായി ടി20യിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കി ദീപക് ചഹാര്‍, ടി20യിലെ ഏറ്റവും മികച്ച ബൗളിംഗ് സ്പെല്‍
Next articleസ്ഥാനം ഒഴിഞ്ഞേക്കും എന്ന് സൂചന നൽകി ചെന്നൈയിൻ പരിശീലകൻ