ഫിഞ്ച് ഫിറ്റെന്ന് വിധിച്ച് ഓസ്ട്രേലിയ, ആന്‍ഡ്രൂ ടൈ പുറത്ത്

ശ്രീലങ്കയ്ക്കെതിരെയുള്ള ഓസ്ട്രേലിയന്‍ ടി20 ടീമില്‍ നിന്ന് പരിക്ക് മൂലം പുറത്തായി ആന്‍ഡ്രൂ ടൈ. ശ്രീലങ്കന്‍ പര്യടനം മാത്രമല്ല താരത്തിന് പാക്കിസ്ഥാന്‍ പര്യടനവും നഷ്ടമായേക്കുമെന്നാണ് ലഭിയ്ക്കുന്ന സൂചന. പകരം ഷോണ്‍ അബൗട്ടിനെ ടീമില്‍ ഓസ്ട്രേലിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈ ഇല്ലെങ്കിലും ശക്തമായ പേസ് ബൗളിംഗ് നിരയാണ് ഓസ്ട്രേലിയയ്ക്കുള്ളത്.

അതേ സമയം ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് കളിക്കുമെന്നത് ഓസ്ട്രേലിയയ്ക്ക് ആശ്വാസ വാര്‍ത്തയായി. നാളെ അഡിലെയ്ഡിലാണ് ഇരു ടീമുകളും തമ്മിലുള്ള ആദ്യ ടി20.