ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് വിക്കറ്റുകൾ തികക്കുന്ന ഫാസ്റ്റ് ബൗളറായി ബുംറ

Jasprit Bumrah India Celebration

ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് വിക്കറ്റുകൾ തികക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളറായി ജസ്പ്രീത് ബുംറ. ഇന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഒലി പോപ്പിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ബുംറ സ്വന്തമാക്കിയത്. വെറും 24 ടെസ്റ്റിൽ നിന്നാണ് ബുംറ 100 വിക്കറ്റ് നേട്ടം തികച്ചത്.

നേരത്തെ 25 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റുകൾ വീഴ്ത്തിയ കപിൽ ദേവിന്റെ ദീർഘ കാല റെക്കോർഡാണ് ബുംറ ഇതോടെ മറികടന്നത്. 100 വിക്കറ്റ് തികച്ച ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും മികച്ച ആവറേജ് ഉള്ള ബൗളറും ബുംറയാണ്. ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും വേഗത്തിൽ 100 തികച്ചവരിൽ എട്ടാം സ്ഥാനത്താണ് ബുംറയുടെ സ്ഥാനം.

Previous articleകളി മാറ്റിയത് ജഡേജയുടെയും ബുംറയുടെയും ഓവറുകൾ
Next articleസെഹ്നാജ് സിംഗിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി