സെഹ്നാജ് സിംഗിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി

Img 20210906 230759

ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്ന സെഹ്നാജ് സിങിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. ഡിഫൻസീവ് മിഡ്ഫീൽഡർ ആയ സെഹ്നാജ് സിംഗിനെ രണ്ടു വർഷത്തെ കരാറിൽ ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനൊപ്പം ഉണ്ടായിരുന്നു എങ്കിലും ആകെ 6 മത്സരങ്ങൾ മാത്രമെ താരം കളിച്ചിരുന്നുള്ളൂ.

മുമ്പ് ഐ എസ് എല്ലിൽ എ ടി കെ, മുംബൈ സിറ്റി, ഡെൽഹി ഡൈനാമോസ് എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ആകെ 60ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിനായും താരം മുമ്പ് കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ, മുംബൈ എഫ് സി, ആരോസ് തുടങ്ങിയ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.

Previous articleഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് വിക്കറ്റുകൾ തികക്കുന്ന ഫാസ്റ്റ് ബൗളറായി ബുംറ
Next articleഅവസാന ടെസ്റ്റിന് ഉണ്ടാകും എന്ന് രോഹിത്