ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് നായകനായി ഫാഫ് ഡു പ്ലെസി തുടരും, പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാറ്റത്തിന് സാധ്യത

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ ഫാഫ് ഡു പ്ലെസി തന്നെ നയിക്കുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. എന്നാല്‍ താരം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീമിന്റെ നായക സ്ഥാനത്ത് തുടരുമോ എന്നതില്‍ ബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. 2023 ലോകകപ്പിലേക്കുള്ള പദ്ധതിയുടെ ഭാഗമായി പരിമിത ഓവര്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍സി തീരുമാനം ചര്‍ച്ച ചെയ്ത് മാത്രമാവും തീരുമാനിക്കുക എന്ന് ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റിന്റെ ആക്ടിംഗ് ഡയറക്ടര്‍ കോറി വാന്‍ സൈല്‍ പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക കളിക്കാനൊരുങ്ങുന്നത്. ഒക്ടോബര്‍ 2ന് ടെസ്റ്റ് പരമ്പ ആരംഭിക്കുന്നതിന് മുമ്പ് സെപ്റ്റംബര്‍ 15ന് ടി20 പരമ്പര അരങ്ങേറുവാന്‍ ഇരിക്കവേയാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്റെ തീരുമാനത്തിനായി ഏവരും കാത്തിരിക്കുന്നത്.

Advertisement