പോർച്ചുഗീസ് ഡിഫൻഡർ കാർദോസോ വെസ്റ്റ് ഹാമിൽ

- Advertisement -

പോർച്ചുഗീസ് ഡിഫൻഡർ ആയ ഗോൺസാലോ കാർദോസോ ഇനി വെസ്റ്റ് ഹാമിന്റെ താരം. 18കാരനായ താരത്തെ പോർച്ചുഗൽ ക്ലബായ ബോവിസ്റ്റയിൽ നിന്നാണ് വെസ്റ്റ് ഹാം ഇപ്പോൾ സൈൻ ചെയ്തിരിക്കുന്നത്. കാർദോസൊ അഞ്ച് വർഷത്തെ കരാർ ടീമുമായി ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ 15 ലീഗ് മത്സരങ്ങൾ താരം കളിച്ചിരുന്നു.

അണ്ടർ 19 യൂറൊ കപ്പിൽ റണ്ണേഴ്സ് അപ്പായ പോർച്ചുഗൽ ടീമികെ പ്രധാന താരമായിരുന്നു കാർദോസൊ. വെസ്റ്റ് ഹാമിൽ ഇരുപതാം നമ്പർ ജേഴ്സി ആകും താരം അണിയുക. വെസ്റ്റ് ഹാമിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും ടീമിനായി കളിക്കാൻ കാത്തിരിക്കുകയാണ് എന്നും കാർദോസോ പറഞ്ഞു.

Advertisement