ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കടുത്ത വെല്ലുവിളി – സ്റ്റീവ് സ്മിത്ത്

Photo :AFP
- Advertisement -

ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്ന് കീഴടക്കിയ ഇന്ത്യയില്‍ നിന്ന് ഇത്തവണയും കടുത്ത വെല്ലുവിളിയാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. സ്മിത്തും വാര്‍ണറും ഇല്ലാത്ത ഓസ്ട്രേലിയയെയാണ് ഇന്ത്യ കീഴടക്കിയതെങ്കിലും സ്മിത്ത് പറയുന്നത് ഇന്ത്യയുടെ ബാറ്റിംഗ് നിര വളരെ കരുത്തരാണെന്നാണ്.

ചേതേശ്വര്‍ പുജാര, അജിങ്ക്യ രാഹനെ എന്നിവരാണ് വിരാട് കോഹ്‍ലിയ്ക്കൊപ്പം ടെസ്റ്റിന്റെ ബാറ്റിംഗ് നെടുതൂണായുള്ളത്. രോഹിത് ശര്‍മ്മയുടം രാഹുലും മികച്ച താരങ്ങളാണെന്നും സ്മിത്ത് പറഞ്ഞു. ഇന്ത്യന്‍ നിരയില്‍ എവിടെ നോക്കിയാലും ബാറ്റ്സ്മാന്മാരെന്ന് പറഞ്ഞ സ്മിത്ത് ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗിന് പിന്തുണയുമായി കരുത്ത ബൗളിംഗ് ലൈനപ്പും ഉണ്ടെന്ന് പറഞ്ഞു.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ലോകം കീഴടക്കുവാന്‍ പോന്നവരാണെന്നും സ്മിത്ത് പറഞ്ഞു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് സന്തുലിതമായ ഓള്‍റൗണ്ട് ടീമാണിപ്പോള്‍ ഇന്ത്യയെന്നും സ്മിത്ത് വ്യക്തമാക്കി.

Advertisement