കേരള ബ്ലാസ്റ്റേഴ്സ് വിട്ട ഷമീൽ ഹൈദരാബാദ് എഫ് സിയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ടീമുകളുടെ പരിശീലക വേഷം ഒഴിഞ്ഞ ഷമീൽ ചെമ്പകത്ത് മറ്റൊരു ഐ എസ് എൽ ക്ലബിലേക്ക് എന്ന് അഭ്യൂഹം. കേരള ബ്ലാസ്റ്റേഴ്സ് വിട്ട അദ്ദേഹ ഹൈദരാബാദ് എഫ് സിയിലേക്ക് ആകും ഇനി പോവുക എന്നാണ് വാർത്തകൾ. ഹൈദരാബാദ് എഫ് സി റിസേർവ്സിന്റെ പരിശീകനായാകും ഷമീൽ എത്തുക.

അവസാന മൂന്ന് വർഷമായി ഷമീൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന പരിശീലകനാണ് ഷമീൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ടീമിന്റെ പരിശീലകൻ ആയാണ് മൂന്ന് വർഷം മുമ്പ് ഷമീൽ ബ്ലാസ്റ്റേഴ്സിൽ എത്തിയത്.പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്റെ പരിശീലകനായി. ഫസ്റ്റ് ടീമിൽ അസിസ്റ്റന്റ് കോച്ചായും ഷമീൽ പ്രവർത്തിച്ചിരുന്നു. അടുത്തിടെയാണ് കോച്ചിങ് ലൈസൻസായ എ എഫ് സി എ ലൈസൻസ് ഷമീൽ സ്വന്തമാക്കിയത്. മലപ്പുറം ജില്ലയിൽ നിന്ന് ആദ്യമായി എ ലൈസൻസ് ലഭിക്കുന്ന പരിശീലകനായി ഷമീൽ ഇതോടെ മാറിയിരുന്നു.