ലകാസെറ്റെയെ ലക്ഷ്യമിട്ട് ഇന്റർ മിലാൻ

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ അവരുടെ അറ്റാക്കിലെ പ്രശ്നം പരിഹരിക്കാൻ ആയി ലകസെറ്റെയെ ക്ലബിൽ എത്തിക്കാൻ ശ്രമിക്കുകയാണ്. ലൗട്ടാരോ മാർട്ടിനെസ് ബാഴ്സലോണയിലേക്ക് പോവുക ആണെങ്കിൽ പകരക്കാരനായാണ് ഇന്റർ മിലാൻ ലകാസെറ്റെയെ ലക്ഷ്യമിടുന്നത്. ഇപ്പോൾ ആഴ്സണൽ സ്ട്രൈക്കർ ആണ് ലകാസെറ്റ്.

2017ൽ ആയിരുന്നു ലിയോൺ വിട്ട് വലിയ തുകയ്ക്ക് ലകാസെറ്റ് ആഴ്സണലിലേക്ക് എത്തിയത്. ഇതുവരെ മികച്ച പ്രകടനം ആഴ്സണലിൽ നടത്തി എങ്കിലും അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മ പലപ്പോഴും വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. എങ്കിലും ആഴ്സണൽ താരത്തെ വിട്ടു നൽകാൻ സമ്മതിച്ചേക്കില്ല. ഒബാമയങ്ങും ക്ലബ് വിടാൻ സാധ്യതയുണ്ട് എന്നതിനാൽ ലകാസെറ്റിനെ കൂടെ നഷ്ടപ്പെടുത്താൻ ആഴ്സണൽ നിൽക്കില്ല.

Previous articleറയൽ മാഡ്രിഡിന്റെ മത്സരങ്ങൾക്കായി ഡി സ്റ്റെഫാനോ സ്റ്റേഡിയം ഒരുങ്ങി
Next articleഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കടുത്ത വെല്ലുവിളി – സ്റ്റീവ് സ്മിത്ത്