ബാറ്റിംഗ് വെടിക്കെട്ട്, 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്കുയര്‍ന്ന് എവിന്‍ ലൂയിസ്

ബംഗ്ലാദേശിനെതിരെ പരമ്പര വിജയത്തിനു സഹായിച്ച ഇന്നിംഗ്സ് പുറത്തെടുത്ത വിന്‍ഡീസ് ഓപ്പണിംഗ് താരം എവിന്‍ ലൂയിസിനു ടി2 റാങ്കിംഗിലും നേട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ 36 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ ലൂയിസ് ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ആദ്യ അഞ്ചിലേക്ക് എത്തുകയായിരുന്നു. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്താണ് എവിന്‍ ലൂയിസ് സ്ഥിതി ചെയ്യുന്നത്.

മത്സരത്തില്‍ ബൗളിംഗില്‍ മികവ് പുലര്‍ത്തി അഞ്ച് വിക്കറ്റുകള്‍ നേടിയ കീമോ പോള്‍ 42 സ്ഥാനങ്ങള്‍ മുന്നിലേക്കെത്തി 30ാം റാങ്കില്‍ എത്തുവാന്‍ സഹായിച്ചിട്ടുണ്ട്.