അംജദ് ജാവേദ് വിരമിച്ചു

- Advertisement -

മുന്‍ യുഎഇ നായകന്‍ അംജദ് ജാവേദ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. യുഎഇയെ 15 ഏകദിനങ്ങളിലും 22 ടി20 മത്സരങ്ങളിലും പ്രതിനിധീകരിച്ച താരം ഇന്നലെയാണ് തീരുമാനം അറിയിച്ചത്. നിലവില്‍ ടീം മികച്ച നിലവാരത്തിലുള്ളതാണെന്നും ടീമിലേക്ക് വീണ്ടും തിരികെ വരുത്തുവാനുള്ള പ്രഛോദനം തനിക്ക് ഇപ്പോള്‍ ഇല്ലെന്നുമാണ് ജാവേദ് വിരമിക്കല്‍ തീരുമാനത്തിനു കാരണമായി പറഞ്ഞത്.

തന്റെ കരിയറില്‍ പിന്തുണയായി നിന്ന മുന്‍ കോച്ച് അക്വിബ് ജാവേിനും മുന്‍ ക്യാപ്റ്റന്‍ ഖുറം ഖാനും അംജദ് ജാവേദ് നന്ദി അറിയിച്ചു.

Advertisement