ഓറഞ്ച് ക്യാപ് ധരിക്കുന്നത് താന്‍ ആസ്വദിക്കുന്നു – ശിഖര്‍ ധവാന്‍

Shikhardhawan

താന്‍ ഓറഞ്ച് ക്യാപ് ധരിക്കുന്നത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റൽസ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. താന്‍ മികച്ച രീതിയിലാണ് ഇപ്പോള്‍ ബോള്‍ ടൈം ചെയ്യുന്നതെന്നും താന്‍ അതും ആസ്വദിക്കുന്നുണ്ടെന്ന് ധവാന്‍ വ്യക്തമാക്കി. സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തുവാന്‍ താന്‍ ബോധപൂര്‍വ്വമായി ശ്രമിക്കുകയായിരുന്നുവെന്നും ധവാന്‍ കൂട്ടിചേര്‍ത്തു.

തന്റെ ടീമിന് വേണ്ടി പ്രഭാവം ഉണ്ടാക്കുന്ന താരമായി മാറുവാന്‍ താന്‍ ആഗ്രഹിച്ചുവെന്നും അതിനാണ് ശ്രമിച്ചതെന്നും ധവാന്‍ വ്യക്തമാക്കി.

Previous articleതുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായെന്ന് കെയ്ൻ വില്യംസൺ
Next articleടി20, ഏകദിന ക്യാപ്റ്റന്‍സി ഒഴിയുവാന്‍ കോഹ്‍ലിയോട് രവി ശാസ്ത്രി മാസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു