ന്യൂസിലൻഡ് ബാറ്റ്സ്മാൻ ഫ്ലിൻ വിരമിച്ചു

ന്യൂസിലാൻഡ് ബാറ്റ്സ്മാനായ‌ ഡാനിയൽ ഫ്ലിൻ കരിയർ അവസാനിപ്പിച്ചു. ന്യൂസിലൻഡിനു വേണ്ടി 49 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2008ൽ ലോർഡ്സിൽ നടന്ന ടെസ്റ്റിൽ ആയിരുന്നു ഫ്ലിൻ ന്യൂസിലൻഡിനായി അരങ്ങേറ്റം നടത്തിയത്. മൂന്ന് ഫോർമാറ്റിലുമായി 1325 റൺസ് ഫ്ലിൻ നേടിയിട്ടുണ്ട്.

ന്യൂസിലൻഡിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഗംഭീര താരമാണ് ഫ്ലിൻ. പക്ഷെ ദേശീയ ടീമിൽ ആ മികവ് ആവർത്തിക്കാൻ താരത്തിനായില്ല. 135 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഫ്ലിം 21 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. 7815 റൺസും അദ്ദേഹം നേടി. അവസാനമായി 2013ൽ ആണ് ന്യൂസിലൻഡിനു വേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്.

Previous articleധോണി, ഡിവില്ലിയേഴ്‌സ് എന്നിവരോടൊപ്പമുള്ള ബാറ്റിംഗ് ആസ്വദിക്കുന്നുണ്ടെന്ന് വിരാട് കോഹ്‌ലി
Next article“കൊറോണ ഒരു ദുസ്വപ്നം പോലെ” – വിദാൽ