ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ഇംഗ്ലണ്ട്

Paytmodi
- Advertisement -

ഇന്ന് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ടി20 പരമ്പര 3-2ന് വിജയിച്ച് ഇന്ത്യയെത്തുമ്പോള്‍ പല പ്രമുഖ താരങ്ങളുമില്ലാതെയാണ് ഇംഗ്ലണ്ടിറങ്ങുന്നത്.

ഇന്ത്യന്‍ നിരയില്‍ രണ്ട് താരങ്ങള്‍ തങ്ങളുടെ ഏകദിന അരങ്ങേറ്റം നടത്തുകയാണ്. പ്രസിദ്ധ് കൃഷ്ണയും ക്രുണാല്‍ പാണ്ഡ്യയുമാണ് ഇന്ത്യന്‍ ജഴ്സിയണിഞ്ഞ് ഇന്ന് കളത്തിലിറങ്ങുക. ഇംഗ്ലണ്ട് ടീമില്‍ സാം ബില്ലിംഗ്സ്, ടോം കറന്‍, മോയിന്‍ അലി എന്നിവര്‍ കളിക്കുവാനെത്തുന്നു.

ബാറ്റിംഗ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇന്ന് ഇന്ത്യയുടെ പദ്ധതികള്‍ വ്യത്യസത്മാണെന്നുമാണ് നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞത്.

ഇന്ത്യ : Rohit Sharma, Shikhar Dhawan, Virat Kohli(c), KL Rahul(w), Shreyas Iyer, Hardik Pandya, Krunal Pandya, Shardul Thakur, Bhuvneshwar Kumar, Kuldeep Yadav, Prasidh Krishna

ഇംഗ്ലണ്ട് Jason Roy, Jonny Bairstow, Eoin Morgan(c), Jos Buttler(w), Ben Stokes, Sam Billings, Moeen Ali, Sam Curran, Tom Curran, Adil Rashid, Mark Wood

Advertisement