അഗ്വേറോയ്ക്ക് പകരകാരനായി ഡാനി ഇങ്സിനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി

20210323 125613
- Advertisement -

ക്ലബ് വിടും എന്ന് സൂചനകൾ നൽകിയ അഗ്വേറോയ്ക്ക് പകരക്കരനെ തേടുകയാണ് മാഞ്ചസ്റ്റർ സിറ്റി. വൻ വില കൊടുത്ത് വലിയ സ്ട്രൈക്കർമാരെ സ്വന്തമാക്കാനുള്ള കഴിവ് മാഞ്ചസ്റ്റർ സിറ്റിക്ക് ഉണ്ട് എങ്കിലും അധികം പണം മുടക്കേണ്ടി വരാത്ത ഒരു സ്ട്രൈക്കർക്ക് പിറകെ ആണ് മാഞ്ചസ്റ്റർ സിറ്റി. സൗതാമ്പ്ടൺ സ്ട്രൈക്കറായ ഡാനി ഇങ്സിനെ ആണ് സിറ്റി ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റർ സിറ്റി ഇംഗ്സുമായി ചർച്ചകൾ നടത്തുന്നതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ജീസുസിനെ മുഖ്യ സ്ട്രൈക്കറായി നിലനിർത്തി ഡാനി ഇങ്സിനെ സ്ക്വാഡ് പ്ലയറായാകും പെപ് ലക്ഷ്യമിടുന്നത്. അവസാന രണ്ടു സീസണുകളിൽ സൗതാമ്പ്ടണു വേണ്ടി ഗോളുകൾ അടിച്ചു കൂട്ടുന്ന താരമാണ് ഇംഗ്സ്. എന്നാൾ ഹാളണ്ടിനെ പോലെ ഒരു താരത്തെ സൈൻ ചെയ്യുമെന്ന പ്രതീക്ഷയിൽ നിൽക്കുന്ന സിറ്റി ആരാധകർക്ക് ഇംഗ്സിനു പിറകെ ക്ലബ് പോകുന്നത് നിരാശ നൽകുന്നുണ്ട്

Advertisement