ലൂയിസ് ഗ്രിഗറിയുടെ ഓള്‍റൗണ്ട് മികവിൽ പാക്കിസ്ഥാനെ വീണ്ടും മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്

England

രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിന് പാക്കിസ്ഥാനെതിരെ മികച്ച വിജയം. ഇന്നലെ ലോര്‍ഡ്സിൽ നടന്ന മത്സരത്തിൽ മഴ കാരണം 47 ഓവറാക്കി ചുരുങ്ങിയ ഇന്നിംഗ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 247 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 41 ഓവറിൽ 195 റൺസ് മാത്രമേ നേടാനായുള്ളു.

56 റൺസ് നേടിയ സൗദ് ഷക്കീൽ ടോപ് സ്കോറര്‍ ആയപ്പോള്‍ 17 പന്തിൽ 51 റൺസ് നേടിയ ഹസന്‍ അലിയാണ് റൺസ് കണ്ടെത്തിയ മറ്റൊരു താരം. ബാബര്‍ അസം 19 റൺസ് നേടി പുറത്തായി. ഇംഗ്ലണ്ടിനായി ലൂയിസ് ഗ്രിഗറി മൂന്നും സാക്കിബ് മഹമ്മൂദ്, ക്രെയിഗ് ഓവര്‍ട്ടൺ, മാത്യൂ പാര്‍ക്കിന്‍സൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Previous articleവിംബിൾഡൺ പുരുഷ ഡബിൾസ് കിരീടം ക്രൊയേഷ്യൻ സഖ്യത്തിന്
Next articleസറേയ്ക്ക് വേണ്ടി കൗണ്ടി കളിക്കാനായി അശ്വിന്‍ ഇന്നിറങ്ങും