സറേയ്ക്ക് വേണ്ടി കൗണ്ടി കളിക്കാനായി അശ്വിന്‍ ഇന്നിറങ്ങും

Ravichandranashwin

ജൂലൈ 11ന് ആരംഭിയ്ക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ കളിക്കും. സോമര്‍സെറ്റിനെതിരെയുള്ള മത്സരത്തിലാണ് താരം ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിനൊപ്പം ഇംഗ്ലണ്ടിലുള്ള അശ്വിന് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ആവശ്യമായ മത്സരപരിചയം ഇതുവഴി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ബിസിസിഐ വാഷിംഗ്ടൺ സുന്ദറിനും ഒരു കൗണ്ടി കരാര്‍ സാധ്യമാകുമോ എന്ന് അന്വേഷിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

Previous articleലൂയിസ് ഗ്രിഗറിയുടെ ഓള്‍റൗണ്ട് മികവിൽ പാക്കിസ്ഥാനെ വീണ്ടും മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്
Next articleവിന്‍ഡീസിന്റെ രക്ഷയ്ക്കെത്തി ഹെറ്റ്മ്യര്‍ – ബ്രാവോ കൂട്ടുകെട്ട്