ഇംഗ്ലണ്ട് പാക്കിസ്ഥാനിലേക്ക്, ഏഴ് ടി20 മത്സരങ്ങളിൽ കളിക്കും

Sports Correspondent

Moeenaliengland

17 വര്‍ഷത്തിന് ശേഷം ഇതാദ്യമായി പാക്കിസ്ഥാനിലേക്ക് ഇംഗ്ലണ്ട് എത്തുന്നു. സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിൽ ഇരു ടീമുകളും കറാച്ചിയിലും ലാഹോറിലുമായി ഏഴ് ടി20 മത്സരങ്ങളിൽ കളിക്കും. ഓസ്ട്രേലിയയിൽ ഒക്ടോബറിൽ ആരംഭിയ്ക്കുന്ന ടി20 ലോകകപ്പിനുള്ള ഇരു ടീമുകളുടെയും മുന്നൊരുക്കം ആയിരിക്കും ഈ ഏഴ് മത്സരങ്ങള്‍.

സെപ്റ്റംബര്‍ 20, 22, 23, 25 തീയ്യതികളിൽ കറാച്ചിയിലും സെപ്റ്റംബര്‍ 28, 30, ഒക്ടോബര്‍ 2 തീയ്യതികളിൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ആണ് മത്സരങ്ങള്‍ അരങ്ങേറുക.

2021 ഒക്ടോബറിൽ ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാനിരുന്നതാണെങ്കിലും പുരുഷ വനിത ടീമുകള്‍ പിന്മാറുകയായിരുന്നു. കോവിഡ് കാലത്തെ ബയോ ബബിള്‍ ജീവിതത്തിലെ അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ പിന്മാറ്റം.