മലേഷ്യയോട് വീണ് ഇന്ത്യ, വെള്ളി മെഡൽ നേട്ടം

കോമൺവെൽത്ത് ഗെയിംസ് 2022ലെ ബാഡ്മിന്റൺ മിക്സഡ് ടീം ഇവന്റിൽ ഫൈനലില്‍ കാലിടറി ഇന്ത്യ. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ 1-3 എന്ന സ്കോറിന് ഇന്ത്യ തോൽവിയേറ്റ് വാങ്ങുകയായിരുന്നു.

ഇന്ത്യയുടെ വനിത സിംഗിള്‍സിൽ പിവി സിന്ധു മാത്രമാണ് വിജയം കൊയ്തത്. പുരുഷ ഡബിള്‍സ്, പുരുഷ സിംഗിള്‍സ്, വനിത ഡബിള്‍സ് ടീമുകള്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതിൽ പുരുഷ സിംഗിള്‍സിനിറങ്ങിയ കിഡംബി മാത്രമാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ കീഴടങ്ങിയത്.

ഇന്ത്യന്‍ താരങ്ങളെല്ലാം മത്സരത്തിൽ പൊരുതി നിന്ന ശേഷമാണ് പരാജയം ഏറ്റുവാങ്ങിയത്.