2020ല്‍ ഇംഗ്ലണ്ടിനെ ആതിഥേയത്വം വഹിക്കാന്‍ ഗോളും കൊളംബോയും

- Advertisement -

മാര്‍ച്ച് 2020ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടും ശ്രീലങ്കയും ഏറ്റുമുട്ടും. മാര്‍ച്ച് 19ന് ഗോളിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. ഇംഗ്ലണ്ട് ആദ്യമായിട്ടാവും പ്രേമദാസ സ്റ്റേഡിയത്തില്‍ കളിക്കുന്നത്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുമ്പ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനുമായി ഇംഗ്ലണ്ടിന് രണ്ട് സന്നാഹ മത്സരങ്ങളും ഉണ്ടാകും.

ശ്രീലങ്കയില്‍ കഴിഞ്ഞ തവണ സന്ദര്‍ശിച്ചപ്പോള്‍ 3-0ന് ഇംഗ്ലണ്ട് വിജയം കുറിച്ചിരുന്നു.

Advertisement