താരങ്ങൾക്ക് കളിക്കിടെ വെള്ളം നൽകിയത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Photo: Twitter
- Advertisement -

പരിശീലന മത്സരത്തിൽ താരങ്ങൾക്ക് കളിക്കിടെ വെള്ളം നൽകാനിറങ്ങിയത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ഇന്നലെ ഓവലിൽ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനും ശ്രീലങ്കൻ ടീമും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് താരങ്ങൾക്ക് വെള്ളവുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത്.

പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന് വെള്ളം നൽകാൻ വേണ്ടിയാണ് പ്രൈം മിനിസ്റ്റർ സ്കോട്ട് മോറിസൺ ഗ്രൗണ്ടിൽ ഇറങ്ങിയത്. ഇതോടെ സ്കോട് മോറിസണെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

മത്സരത്തിൽ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവൻ ഒരു വിക്കറ്റിന് ജയിക്കുകയും ചെയ്തു. ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് എടുത്തത്.  തുടർന്ന് ഹാരി നീൽസണിന്റെ ബാറ്റിംഗ് മികവിൽ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവൻ ഒരു വിക്കറ്റിന് ജയം സ്വന്തമാക്കുകയായിരുന്നു.

Advertisement