വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ആൻഡേഴ്സണും മാർക്ക് വുഡിനും വിശ്രമം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ നിന്ന് ബൗളർമാരായ ജെയിംസ് ആൻഡേഴ്സണും മാർക്ക് വുഡിനും വിശ്രമം അനുവദിച്ച് ഇംഗ്ലണ്ട്. നാളെയാണ് ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്. കൂടാതെ കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ജോ റൂട്ട് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ജോ റൂട്ടിന്റെ അഭാവത്തിൽ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 4 വിക്കറ്റിന് വെസ്റ്റിൻഡീസിനോട് പരാജയപ്പെട്ടിരുന്നു. ജോ റൂട്ടിന്റെ അഭാവത്തിൽ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിനെ നയിച്ചത്.

ക്യാപ്റ്റൻ ജോ റൂട്ട് ടീമിൽ തിരിച്ചെത്തിയതോടെ ഡെൻലിക്ക് ടീമിൽ സ്ഥാനം നഷ്ട്ടപെട്ടിട്ടുണ്ട്. ആൻഡേഴ്സണും മാർക്ക് വുഡിനും പകരക്കാരായി സ്റ്റുവർട്ട് ബ്രോഡും ക്രിസ് വോക്സും ടീമിൽ തിരിച്ചെത്തും. ഇന്ന് പ്രഖ്യാപിച്ച 13 അംഗ ടീമിൽ സാം കൂരനും ഒലി റോബിൻസണും ഇടം നേടിയിട്ടുണ്ട്.

England squad for second Test: Joe Root (c), Jofra Archer, Dominic Bess, Stuart Broad, Rory Burns, Jos Buttler, Zak Crawley, Sam Curran, Ollie Pope, Ollie Robinson, Dom Sibley, Ben Stokes, Chris Woakes.