ടെസ്റ്റ് മത്സരങ്ങളുടെ ദൈർഘ്യം അഞ്ചിൽ നിന്ന് നാലാക്കി കുറക്കാനുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പിന്തുണ. 2023 മുതൽ ടെസ്റ്റ് മത്സരത്തിന്റ ദൈർഘ്യം അഞ്ചിൽ നിന്ന് നാലാക്കി കുറക്കാൻ കഴിഞ്ഞ ദിവസം ഐ.സി.സി തീരുമാനിച്ചിരുന്നു. തുടർച്ചയായ മത്സരക്രമം കുറക്കാനും താരങ്ങൾക്ക് കൂടുതൽ വിശ്രമം ലഭിക്കാനും ഈ തീരുമാനം ഉപകാരപെടുമെന്നുമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്റെ വിലയിരുത്തൽ.
അതെ സമയം ഇത് നടപ്പിൽ വരുത്തുമ്പോൾ ഐ.സി.സി മുൻ കാലങ്ങളിൽ നിന്ന് വിപിന്നമായി മികച്ച ഘടനയോട് കൂടി നടപ്പിൽ വരുത്തണമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രധിനിധി പറഞ്ഞു. അതെ സമയം ദൈർഘ്യം കുറക്കുന്നത് പ്രാബല്യത്തിൽ വരാൻ ഐ.സി.സി ക്രിക്കറ്റ് സമിതിയുടെ അനുമതിയും തുടർന്ന് എക്സിക്യൂട്ടീവ് ബോർഡിൽ അംഗങ്ങൾ വോട്ടെടുപ്പിലൂടെ ഇതിന് അംഗീകാരം നൽകുകയും വേണം.