കലാശ പോരാട്ടത്തിൽ ഇന്ന് ഫിഫാ മഞ്ചേരി റോയൽ ട്രാവൽസ് കോഴിക്കോടിന് എതിരെ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് ഒതുക്കുങ്ങൽ ആണ്. അവിടെ കിരീറ പോരാട്ടത്തിൽ സെവൻസിലെ രണ്ട് വമ്പന്മാർ ആണ് നേർക്കുനേർ വരുന്നത്. ഫിഫാ മഞ്ചേരിയും റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിലാണ് ഒതുക്കുങ്ങലിൽ ഇന്ന് ഫൈനൽ. സീസണിലെ ആദ്യ കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. സ്കൈബ്ലൂ എടപ്പാളിനെ സെമിയിൽ തോൽപ്പിച്ചാണ് ഫിഫ ഫൈനലിൽ എത്തിയത്. ലിൻഷാ മണ്ണാർക്കാടിനെ തോൽപ്പിച്ചായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ഫൈനൽ പ്രവേശനം.

ഫിക്സ്ചറുകൾ;

മുടിക്കൽ;
മത്സരമില്ല

പെരിന്തൽമണ്ണ;
സോക്കർ ഷൊർണ്ണൂർ vs എ വൈ സി ഉച്ചരക്കടവ്

വാണിയമ്പലം;
സ്കൈ ബ്ലൂ vs എഫ് സി പെരിന്തൽമണ്ണ

വെള്ളമുണ്ട;
കെ എഫ് സി കാളികാവ് vs അഭിലാഷ് കുപ്പൂത്ത്

ഒതുക്കുങ്ങൽ;

റോയൽ ട്രാവൽസ് കോഴിക്കോട് vs ഫിഫാ മഞ്ചേരി

Advertisement