ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെതിരെ

പ്രീമിയർ ലീഗിൽ ഇന്ന് ആവേശ പോരാട്ടമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് ആഴ്സണലിനെ നേരിടും. ദയനീയ ഫോമിൽ ഉള്ള ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിജയം നിർബന്ധമാണ്. ആഴ്സണലണ് മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ ഈ സീസണിൽ കഷ്ടപ്പെടുന്നത്. പുതിയ പരിശീലകനായി അർട്ടേറ്റ എത്തിയിട്ടും ആഴ്സണലിൽ വലിയ മാറ്റങ്ങൾ ഇല്ല.

കഴിഞ്ഞ കളിയിൽ ചെൽസിക്ക് എതിരെ അവസാന നിമിഷങ്ങളിൽ ആയിരുന്നു ആഴ്സണൽ കളി കൈവിട്ടത്. യുണൈറ്റഡിനെതിരെ കൂടെ വിജയിക്കാൻ ആയില്ല എങ്കിൽ അർട്ടേറ്റ പരിശീലക കരിയറിന്റെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാകും. മാഞ്ചസ്റ്റർ യുണൈറ്റഡും അത്ര മികച്ച ഫോമിൽ അല്ല. ഇന്ന് വിജയിച്ച് ആദ്യ നാലിൽ എത്താമെന്ന പ്രതീക്ഷകാത്തു സൂക്ഷിക്കുകയാകും ഒലെയുടെ ടീമിന്റെ ലക്ഷ്യം.

ഇന്ന് പോൾ പോഗ്ബ പരിക്ക് കാരണം കളിച്ചേക്കില്ല. മക്ടോമിനെയും പരിക്ക് കാരണം ഇന്നില്ല. ഫ്രെഡ് മാറ്റിച് എന്നിവർ മധ്യനിരയിൽ ഇറങ്ങും എന്നാണ് കരുതപ്പെടുന്നത്. മുൻ നിരയിൽ റാഷ്ഫോർഡിന്റെയും മാർഷ്യലിന്റെയും ഫോമിലാകും യുണൈറ്റഡിന്റെ കരുത്ത്. ഇന്ന് രാത്രി 1.30നാണ് മത്സരം.

Previous articleടെസ്റ്റ് മത്സരങ്ങളുട ദൈർഘ്യം കുറക്കാനുള്ള ഐ.സി.സിയുടെ പദ്ധതിക്ക് ഇംഗ്ലണ്ട് പിന്തുണ
Next articleകുലുസേവ്സ്കി യുവന്റസ് അറ്റാക്കിലേക്ക്