ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ആൻഡേഴ്സണും ആർച്ചറും ഇല്ല

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ഫാസ്റ്റ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സണും ജോഫ്ര ആർച്ചറിനും വിശ്രമം. ഇവരെ കൂടാതെ കഴിഞ്ഞ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡൊമിനിക് ബെസ്സിനും ജോസ് ബട്ലറിനും ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഇവർക്ക് പകരമായി സ്റ്റുവർട്ട് ബ്രോഡ്, മൊയീൻ അലി, ക്രിസ് വോക്‌സ്, ബെൻ ഫോക്സ്, ഒലി സ്റ്റോൺ എന്നിവർ 12 അംഗ ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പിന്തുടരുന്ന റൊട്ടേഷൻ സിസ്റ്റത്തിന്റെ ഭാഗമായാണ് താരങ്ങൾക്ക് വിശ്രമം അനുവദിച്ചത്. നേരത്തെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്കെതിരെ വമ്പൻ ജയം നേടിയ ഇംഗ്ലണ്ട് നാല് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുൻപിലാണ്.

Joe Root, Rory Burns, Dom Sibley, Daniel Lawrence, Ben Stokes, Ollie Pope, Moeen Ali, Jack Leach, Stuart Broad, Chris Woakes, Ben Foakes and Olly Stone.