ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ വേതനം വെട്ടിക്കുറച്ചു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ വേതനം വെട്ടിക്കുറച്ചു. സെൻട്രൽ കോൺട്രാക്ട് ഉള്ള താരങ്ങളുടെ 15% വേതനമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വെട്ടിക്കുറച്ചത്. കോവിഡ് പശ്ചാത്തലത്തിൽ വരുമാനത്തിൽ വന്ന ഇടിവാണ് താരങ്ങളുടെ ശമ്പളം കുറക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നിർബന്ധിതരായത്.

ഇത് പ്രക്രാരം താരങ്ങൾക്ക് ലഭിക്കുന്ന മാച്ച് ഫീയിലും ബോണസിലും 15% കുറവ് വരുത്താൻ താരങ്ങൾ സമ്മതിക്കുകയായിരുന്നു. ഒക്ടോബർ 1ന് തുടങ്ങിയ കരാർ പ്രകാരം ഒരു വർഷത്തേക്കാണ് താരങ്ങളുടെ വേതന വെട്ടിക്കുറച്ചത്. ഈ സീസണിൽ കോവിഡ് മൂലം മാറ്റിവെച്ച മുഴുവൻ മത്സരങ്ങൾ എല്ലാം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കളിച്ചെങ്കിലും വരുമാനത്തിൽ വന്ന വമ്പൻ ഇടിവാണ് താരങ്ങളുടെ ശമ്പളം വെട്ടികുറക്കാൻ നിർബന്ധിതരായത്.

നേരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനെ സഹായിക്കാനായി താരങ്ങൾ അഞ്ച് ലക്ഷം പൗണ്ട് വീതം സംഭാവനയായി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾ 15% വേതനം കുറക്കാൻ സമ്മതിച്ചത്.