രണ്ടാം ഇന്നിംഗ്സില്‍ മികച്ച കൂട്ടുകെട്ടുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍, കൂട്ടുകെട്ട് തകര്‍ത്ത് റോസ്ടണ്‍ ചേസ്

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട്. ഇന്ന് സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ടീമുകള്‍ ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 79/1 എന്ന നിലയിലാണ്. റോറി ബേണ്‍സും ഡൊമിനിക് സിബ്ലേയും നേടിയ 72 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത്. 42 റണ്‍സ് നേടിയ റോറി ബേണ്‍സിന്റെ വിക്കറ്റ് വീഴ്ത്തി റോസ്ടണ്‍ ചേസ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 204 റണ്‍സില്‍ അവസാനിച്ചപ്പോള്‍ വിന്‍ഡീസ് 318 റണ്‍സ് നേടി 114 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സിലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പ്രകടനം ടീമിനെ ശക്തമായി തന്നെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നിട്ടുണ്ട്.

വിന്‍ഡീസിന്റെ കൈയ്യില്‍ ഇപ്പോള്‍ 35 റണ്‍സ് ലീഡ് മാത്രമേയുള്ളു. 31 റണ്‍സ് നേടിയ ഡൊമിനിക് സിബ്ലേയും 1 റണ്‍സുമായി ഡോ ഡെന്‍ലിയുമാണ് ക്രീസില്‍.

Previous articleബുണ്ടസ് ലീഗ പുതിയ സീസൺ സെപ്റ്റംബർ 18 മുതൽ
Next articleപാക്കിസ്ഥാന്‍ ഒരു മത്സരമെങ്കിലും ഇംഗ്ലണ്ടില്‍ ജയിച്ചാല്‍ അത് അത്ഭുതം